സന്‍ആ – ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും ബീര്‍ഷെബയിലെയും അഷ്‌കെലോണിലെയും രണ്ട് സുപ്രധാന ലക്ഷ്യങ്ങളും ഉന്നമിട്ട് ഇസ്രായിലിനെതിരെ മൂന്ന് ഓപ്പറേഷനുകള്‍ നടത്തിയതായി ഹൂത്തി സൈനിക വക്താവ് പറഞ്ഞു. മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group