ദോഹ- ഖത്തറിൽ വിവിധ റോഡുകൾ ഇന്ന് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചില വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ അൽ ബിദ്ദ സ്ട്രീറ്റിലേയും ഒമർ അൽ മുഖ്താർ സ്ട്രീറ്റിലേയും റോഡ് താൽക്കാലികമായി അടച്ചിടും. വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ ഷാർക്ക് ടണലും താൽക്കാലികമായി അടച്ചിടും.
ഓഗസ്റ്റ് 8 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 10 ഞായറാഴ്ച പുലർച്ചെ 5 മണി വരെ കോർണിഷ് സ്ട്രീറ്റിൽ ഷെറാട്ടൺ ഇന്റർസെക്ഷൻ മുതൽ ഡാഫ്‌ന ഇന്റർസെക്ഷൻ വരെയുള്ള രണ്ട് വരി പാതകൾ അടച്ചിടുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടാനും പദ്ധതിയുണ്ട്. സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം യാത്ര ചെയ്യാനെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group