ജിദ്ദ – മോഷണം പോയ വാഹനങ്ങളെ കുറിച്ച് ഓൺലൈനായി പരാതി നൽകാൻ സൗകര്യമൊരുക്കി സൗദി പൊതുസുരക്ഷാ വകുപ്പ്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിലൂടെയാണ് പരാതി നൽകേണ്ടത്.
പരാതി നൽകാൻ പോലീസ് സ്റ്റേഷനുകളെ നേരിട്ട് സമീപിക്കാതെ അബ്ശിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത്, വാഹനങ്ങൾ, വാഹന മാനേജ്‌മെന്റ്, വാഹനം, വാഹന മോഷണം റിപ്പോർട്ട് ചെയ്യുക, എന്നിവ യഥാക്രമം തെരഞ്ഞെടുത്തുകൊണ്ട് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group