Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    • ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    റിയാദ് കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക്, ക്യാമ്പയിന് തുടക്കം കുറിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക് കടന്നു. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ആയിരക്കണക്കിന് പ്രവാസികൾ അംഗങ്ങളാണ്. 2025-26 വർഷത്തേക്കുള്ള ക്യാമ്പയിൻ ഉദ്ഘാടനം റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി ഓഫീസിൽ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്യാമ്പയിൻ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് അംഗത്വ അപേക്ഷ ഫോം നൽകി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു അധ്യക്ഷത വഹിച്ചു.

    2025 ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ മുപ്പത് വരെയാണ് ക്യാമ്പയിൻ നടക്കുക. നിലവിൽ അംഗത്വമുള്ളവർക്ക്‌ പുതുക്കുവാനും പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്ക് അംഗത്വം എടുക്കുവാനുമുള്ള അവസരമാണ് ക്യാമ്പയിൻ കാലയളവിലുണ്ടാവുക. കേരളക്കാരായ റിയാദിലെ പ്രവാസി സമൂഹത്തിന് നിയമങ്ങൾക്ക് അനുസൃതമായിട്ടാണ്
    പദ്ധതിയിൽ ചേരുവാൻ കഴിയുക.

    പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന ആളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാൽപതോളം പേരുടെ കുടുംബങ്ങൾക്ക് സഹായം മുഴുവനായും കൈമാറുവാൻ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ അംഗമായതിന് ശേഷം അസുഖ ബാധിതരായ നൂറ്റി ഇരുപതിലധികം പ്രവാസികൾക്ക് ചികിത്സ സഹായവും കൈമാറിയിട്ടുണ്ട്.

    വളരെ വ്യവസ്ഥാപിതമായി നാട്ടിൽ പദ്ധതിയുടെ ഓഫീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയിൽ അംഗത്വമുള്ളവർക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയാലും ആധാർ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച് അംഗത്വം പുതുക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ഓൺലൈൻ സേവനവും ലഭ്യമാണ്. പ്രവാസികൾക്ക് റിയാദിലെ താമസ രേഖയുണ്ടാവണം. സന്ദർശക വിസയിൽ വന്നവർക്ക് പദ്ധതിയിൽ ചേരുവാൻ കഴിയില്ല. ക്യാമ്പയിൻ കാലയളവിൽ പരമാവധി പ്രവാസികളെ പദ്ധതിയിൽ ചേർക്കുവാൻ കെഎംസിസിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തന രംഗത്ത് സജീവമാകും.

    സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, സിറാജ് മേടപ്പിൽ, ജലീൽ തിരൂർ, അഷ്‌റഫ്‌ കൽപകഞ്ചേരി, പി സി അലി വയനാട്, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും നാസർ മാങ്കാവ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Family Security Scheme KMCC Riyadh expats Saudi KMCC
    Latest News
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025
    നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    11/08/2025
    ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version