ദോഹ– ഇസ്രായിൽ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഇസ്രായിലി കുടിയേറ്റക്കാരുമായി മസ്ജിദുൽ അൽ അഖ്‌സയിൽ അതിക്രമിച്ച് കയറിയതിനെ ശക്തമായി അപലപിച്ച് ഖത്തർ. ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും നഗ്നമായ അന്താരാഷ്ട്ര നിയമ ലംഘനവുമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഫലസ്തീനികൾക്കും ക്രിസ്ത്യൻ, മുസ്ലിംകളുടെ പുണ്യസ്ഥലങ്ങൾക്കും എതിരെയുള്ള ഇത്തരം ലംഘനങ്ങൾ തുടരുന്നത് മേഖലയിൽ അക്രമം വർധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജറുസലേമിനോടും പുണ്യ സ്ഥലങ്ങളോടും നിയമപരമായും ധാർമ്മികമായും പാലിക്കേണ്ട ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം വഹിക്കണമെന്നും ഖത്തർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group