തിരുവനന്തപുരം– മുന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിലെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച വിഎസ് അച്യുതാനന്ദനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെന്‍ഷനെന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു അനൂപ്.
വി.എസിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അനൂപ് ഇട്ട് വാട്സാപ്പ് സ്റ്റാറ്റസിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group