റിയാദ്- റമദാന് 29ന് അഥവാ ഏപ്രില്‍ എട്ടിന് തിങ്കളാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതി സൗദിയിലെ എല്ലാ മുസ്ലിംകളോടും അഭ്യര്‍ഥിച്ചു. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്കോപ്പ് എന്നിവ വഴി മാസപ്പിറവി നിരീക്ഷിക്കുന്നവര്‍ ഏറ്റവും അടുത്ത കോടതി മുമ്പാകെ സാക്ഷ്യപ്പെടുത്തണം. മാസപ്പിറവി നിരീക്ഷിക്കാന്‍ സാധിക്കുന്നവര്‍ അക്കാര്യം ചെയ്യണമെന്നും പ്രവിശ്യകളിലെ മാസപ്പിറവി നിരീക്ഷണ സമിതികളില്‍ ചേരണമെന്നും കോടതി അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group