Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ദോഹയുടെ ആകാശത്ത് സ്ഫോടനശബ്ദങ്ങൾ
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിസാനിൽ വി.എസ് അനുസ്‌മരണം സംഘടിപ്പിച്ച് “ജല”

    അനുഭവങ്ങൾ പങ്കുവെച്ചും പാട്ടുപാടിയും കവിത ചൊല്ലിയും മുദ്രാവാക്യം വിളിച്ചും ജിസാനിലെ പ്രവാസി മലയാളികൾ വി.എസിന് ആദരാഞ്‌ജലികൾ അർപ്പിച്ചു
    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്27/07/2025 Gulf Latest Pravasam Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– കേരളത്തിൻറെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്‌മരിച്ച് ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല). ജിസാനിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ, അനുഭവങ്ങൾ പങ്കുവെച്ചും പാട്ടുപാടിയും കവിത ചൊല്ലിയും മുദ്രാവാക്യം വിളിച്ചും ജിസാനിലെ പ്രവാസി മലയാളികൾ വി.എസിന് ആദരാഞ്‌ജലികൾ അർപ്പിച്ചു. ജല പ്രസിഡൻറ് ഫൈസൽ മേലാറ്റൂരിൻറെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ പരിപാടി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. കേരളത്തിൻറെ സമര പാരമ്പര്യങ്ങളുടെ പ്രതീകവും പാവങ്ങളുടെ പോരാളിയുമായിരുന്ന വി.എസ് ഇന്ത്യയിലാദ്യമായി പ്രവാസി ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കുകയും പ്രവാസി പ്രശ്‌നങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയും ചെയ്‍ത ഭരണാധികാരിയായിരുന്നുവെന്ന് യോഗം അനുസ്‌മരിച്ചു. ദേശീയ സ്വാതന്ത്ര്യ സമരം മുതൽ കേരളത്തിൻറെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പോരാട്ടങ്ങളുടെ ചരിത്രം സൃഷ്‌ടിച്ച വി.എസ് എന്നും സാധാരണക്കാരുടെ ശബ്ദമായിരുന്നുവെന്ന് അനുസ്‌മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു.

    ജല മുഖ്യരക്ഷാധികാരി വെന്നിയൂർ ദേവൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സണ്ണി ഓതറ, മനോജ് കുമാർ, സതീഷ് നീലാംബരി, എം.കെ.ഓമനക്കുട്ടൻ, വൈസ് പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, ഏരിയ ഭാരവാഹികളായ സലീം മൈസൂർ, നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷദ് അമ്പയക്കുന്നുമ്മേൽ, സഹൽ, ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, അബ്ദുൽഹക്കീം വണ്ടൂർ, സിയാദ് പുതുപ്പറമ്പിൽ, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി,വസീം മുക്കം, കോശി നിലമ്പൂർ, നിസാർ പട്ടാമ്പി, കുമാർ, ബിനു, അഷ്‌റഫ് മച്ചിങ്ങൽ, സെൽജിൻ എന്നിവർ സംസാരിച്ചു. വി.എസിനെ കുറിച്ച് തയ്യാറാക്കിയ കവിത ജല ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ആലപിച്ചു. രക്ഷാധികാരി മൊയ്‌തീൻ ഹാജി ചേലക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി അനീഷ് നായർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    VS Achutananthan VS memorial in Jizan
    Latest News
    ദോഹയുടെ ആകാശത്ത് സ്ഫോടനശബ്ദങ്ങൾ
    03/03/2026
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version