റിയാദ്- 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. റിയാദിലെ സ്വകാര്യ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന റോയ് ഇഗ്നേഷ്യസ് ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. എറണാകുളം ജില്ല കാലടി സ്വദേശിയാണ്. ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങില്‍ കേളി ഉമ്മുല്‍ ഹമാം ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി പി പി ഷാജു, കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബര്‍വിങ് ചെയര്‍മാനുമായ സതീഷ് കുമാര്‍ വളവില്‍, ഏരിയ ട്രഷറര്‍ സുരേഷ് പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രചൂഢന്, ഗീത ജയരാജ്, ജാഫര്‍ സാദിഖ്, ജയരാജ്, ഏരിയ വൈസ് പ്രസിഡന്റ് അബ്ദുസലാം ഏരിയയിലേയും, യൂണിറ്റിലേയും സഹപ്രവര്‍ത്തകര്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ കരീമും ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങിന് റോയ് ഇഗ്നേഷ്യസ് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group