മൂന്നാർ ∙ ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം. ദേവികുളത്തു നിന്ന് മൂന്നാറിലേക്ക് വരവേ, കനത്ത മഴയിൽ പഴയ ഗവൺമെന്റ് കോളജിന് സമീപം മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.
മണ്ണിടിച്ചിൽ ഉണ്ടായ ശേഷം സമീപത്തെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാർ, വാഹനത്തിന്റെ വെളിച്ചം കണ്ട് നടത്തിയ പരിശോധനയിൽ, റോഡിന്റെ വശത്ത് താഴ്ന്ന നിലയിൽ ലോറി കണ്ടെത്തി. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഗണേശനെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group