ന്യൂദല്‍ഹി – ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചൈന സ്വാധീനം ചെലുത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചായിരിക്കും ചൈനയുടെ ഇടപെടലെന്നും മൈക്രോസോഫ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തായ്വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാന്‍ എ ഐ ഉപയോഗിച്ച് ചൈന ട്രയല്‍ റണ്‍ നടത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്കയിലും ദക്ഷിണ കൊറിയയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ചൈനയുടെ സ്വാധീനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
തെിരഞ്ഞെടുപ്പുകളില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ചൈന സോഷ്യല്‍ മീഡിയ വഴി എ ഐ സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ വിന്യസിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഈ തിരഞ്ഞെടുപ്പുകളില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വരാന്‍ വേണ്ടിയായിരിക്കും ഇത്. ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്സ് ഡിപ്ലോയ് യുണീക് മെത്തേഡ്സ്’ എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചൈനയുടെ നീക്കം സംബന്ധിച്ച മുന്നറിയിപ്പുള്ളത്.