ന്യൂഡല്‍ഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന സിബിഐ റെയ്ഡില്‍ മൂന്ന് നവജാതശിശുക്കളെ രക്ഷിച്ചു. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സിബിഐ അറിയിച്ചു. ആറ് ഡല്‍ഹി സ്വദേശികളും ഹരിയാന സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
നവജാതശിശുക്കളുടെ വില്‍പ്പന വ്യാപകമായി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഏഴിടങ്ങളിലായി സിബിഐ പരിശോധന നടത്തിയത്. ഒരു നവജാതശിശുവിനായി നാല് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ആവശ്യക്കാരിൽനിന്ന് ഇവര്‍ വാങ്ങിയിരുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ കുട്ടികളെ വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.