മദീന – വിശുദ്ധ റമദാനില്‍ മദീനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മദീന പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖ 6,136 ഫീല്‍ഡ് പരിശോധനകള്‍ നടത്തി. മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും സര്‍വീസ് സെന്ററുകളിലും പെട്രോള്‍ ബങ്കുകളിലും മെയിന്റനന്‍സ് സെന്ററുകളിലും നടത്തിയ ശക്തമായ പരിശോധനകള്‍ക്കിടെ 136 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. നിത്യോപയോഗ വസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും ലഭ്യതയും വാണിജ്യ മന്ത്രാലയ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ശ്രമിച്ച് രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group