ഷാർജ– കനത്ത ചൂടിന് ആശ്വാസമേകി യു എ ഇയിൽ വിവിധയിടങ്ങളിൽ മഴ പെയ്തു.
അൽ ഐനിലെ മെസ്യാദ്,മലാകിത്, അൽ ഹിയാർ, സാ, ഖതം അൽ ശിക്ല, നഹിൽ, അൽഫഖ, സ്വീഹാൻ ,ഷൈയ്ബ് മസാക്കിൻ, ഉം ഖഫ തുടങ്ങിയ പ്രദേശങ്ങളിൽ കനത്തതോ നേരിയതോ ആയ മഴ ലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
ഷാർജയിലെ മദാം, അൽ ഭൈശ് ,അൽ റുവൈദ,ഖേദേര, റഫെദ എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.
ദുബായ് അൽ ഐൻ റോഡിൻ്റെയും പൽ ഐനിലെ ഉം ഗഫ റോഡിൻ്റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങളും സ്റ്റോം സെൻ്റർ പങ്കിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group