ഏദന്‍ – ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
വ്യോമ, സമുദ്ര മിസൈല്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍, ഷെല്ലുകള്‍, ചാര ഉപകരണങ്ങള്‍, ഡ്രോണുകള്‍ എന്നിവ അടക്കമുള്ള ആയുധങ്ങളാണ് കപ്പലില്‍ നിന്ന് പിടികൂടിയതെന്നും ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group