Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    • ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    • സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    • പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 425 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് വടക്കുപടിഞ്ഞാറുള്ള ന്യൂ ക്യാമ്പ് പ്രദേശത്തെ ജലവിതരണ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ഫലമായി ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നുസൈറാത്തിലെ അല്‍ഔദ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു.


    ഗാസ സിറ്റിക്ക് തെക്ക് ഭാഗത്തുള്ള സ്വബ്‌റ പ്രദേശത്തെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെ വീട് ലക്ഷ്യമിട്ട് ഇസ്രായിലി വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മധ്യ ഗാസയിലെ നുസൈറാത്തിന് തെക്ക് വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ മവാസിയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച തമ്പില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു – ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. മധ്യഗാസയിലെ സൂഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടര്‍ അടക്കം 17 പേര്‍ രക്തസാക്ഷികളായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.


    ശനിയാഴ്ച ഗാസയിലുടനീളം 150 ലേറെ ലക്ഷ്യങ്ങളില്‍ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ അംഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെയുണ്ടായ സാങ്കേതിക തകരാറിന്റെ ഫലമായാണ് മധ്യഗാസയിലെ ന്യൂ ക്യാമ്പ് പ്രദേശത്തെ ജലവിതരണ കേന്ദ്രത്തില്‍ മാരകമായ ആക്രമണം ഉണ്ടായതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇന്ന് (ഞായറാഴ്ച) മധ്യ ഗാസയില്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ തീവ്രവാദിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയായിരുന്നു. എന്നാല്‍ വെടിമരുന്നിലെ സാങ്കേതിക തകരാറുമൂലം ഷെല്‍ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ നിന്ന് ഡസന്‍ കണക്കിന് മീറ്റര്‍ അകലെ പതിക്കുകയായിരുന്നു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി പ്രദേശത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സിവിലിയന്മാര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചതില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു.


    2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇതുവരെ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58,026 ആയും പരിക്കേറ്റവരുടെ എണ്ണം 1,38,520 ആയും ഉയര്‍ന്നു. മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച ശേഷം മാത്രം 7,450 പേര്‍ രക്തസാക്ഷികളാവുകയും 26,479 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

    ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഒന്നര മാസത്തിനിടെ 833 പേര്‍ കൊല്ലപ്പെടുകയും 5,400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    child victims Gaza attacks Israel Airstrikes Nuseirat refugee camp Palestinian casualties
    Latest News
    വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    10/09/2025
    ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    10/09/2025
    സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    10/09/2025
    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    10/09/2025
    പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version