റിയാദ്- കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ കൊറവയല്‍ അരയില്‍ വീട് ദിനേശ് (42) റിയാദില്‍ നിര്യാതനായി. നാളെ(വെള്ളി) നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group