Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയ്ക്കും എതിരെ മൊഴി
    • പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    • ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    • കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    • ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വൈകാതെ ധനസഹായം, ദിനങ്ങൾക്കകം അഞ്ചു ലക്ഷം കൈമാറി ചാണ്ടി ഉമ്മൻ

    മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം– മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. നേരത്തെ ബിന്ദുവിൻ്റെ വീട്ടിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തി ചുരുങ്ങിയ ദിനങ്ങൾക്കകം തന്നെയാണ് പണം കൈമാറിയത്. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആണ് പണം നൽകിയത്.

    കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായി വന്നിരുന്ന ബിന്ദു മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയിൽ എത്തുകയും ഇതിനിടെ അപകടം സംഭവിക്കുകയും ചെയ്തു. അമ്മയെ കാണാതായതോടെ മകൾ നവമി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല. തകർന്ന കെട്ടിടത്തിനകത്ത് പെട്ട നിലയിലായിരുന്നു ബിന്ദു.അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മന്ത്രി വി എൻ വാസവൻ സ്‌ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജും അപകടസ്‌ഥലത്തെത്തി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോർജ് ആദ്യഘട്ടത്തിൽ നൽകിയ പ്രതികരണം. മന്ത്രി വി എൻ വാസവൻ്റെ നിർദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bindu Chandi Umman Kottayam Medical College Umman Chandi Foundation
    Latest News
    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയ്ക്കും എതിരെ മൊഴി
    10/09/2025
    പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    10/09/2025
    ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    10/09/2025
    കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    10/09/2025
    ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version