സ്വര്‍ണ്ണത്തിന് പവന് ഇന്നും 400 രൂപ വര്‍ധിച്ചു, സര്‍വ്വകാല റിക്കാര്‍ഡില്‍, ഈ പോക്ക് എങ്ങോട്ട് ?
കൊച്ചി – കേരളത്തില്‍ സ്വര്‍ണ്ണ വില സര്‍വകാല റെക്കോഡിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണ്ണ വില റെക്കോഡ് സൃഷ്ടിക്കുന്നത്. ഇന്നലെ സ്വര്‍ണ്ണ വില 600 രൂപയാണ് വര്‍ധിച്ചത്. . ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണവില.
രാജ്യാന്തര വിപണിയിലുണ്ടായിട്ടുള്ള സാമ്പത്തിക സ്ഥിതിഗതികള്‍ സ്വര്‍ണ്ണത്തിന്റെ വിലയെ കാര്യമായി സ്വാധീനിച്ചു. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക അസ്ഥിരതയുണ്ടാകുമെന്ന വിലയിരുത്തലുകളും സ്റ്റോക്ക് മാര്‍ക്കറ്റിലെ അസ്ഥിരതയും പലിശ നിരക്ക് സംബന്ധിച്ച് യു എസ് ഫെഡറല്‍ റിസര്‍വ്വിന്റെ പ്രഖ്യാപനവും യു എസ് ബോണ്ടുകളിലെ പലിശ മാറ്റമില്ലാതെ തുടരുന്നതുമെല്ലാം ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് സൃഷ്ടിച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വലിയ തോതില്‍ വര്‍ധിക്കാനും വില ഉയരാനും കാരണമായി. എന്നാല്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം ആണിത്. സ്വര്‍ണ വില വര്‍ധനവ് വിപണിയിലെ വില്‍പ്പനയെയും ബാധിച്ചിട്ടുണ്ട്.