കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതാണ് കാരണം.
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡ്രിപ്പ് നൽകി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group