കൊച്ചി- സംസ്ഥാനത്ത് ആരോഗ്യ രംഗത്തെ പരാതികളും വിവാദങ്ങളും ശക്തമാവുന്നതിനിടെ വീണ്ടും ചികിത്സാപ്പിഴവ്. എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെയാണ് ചികിത്സ പിഴവ് പരാതി. പ്രസവ ആവശ്യാര്‍ത്ഥം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിലാണ് നൂലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വൈക്കത്തിനടുത്ത കാട്ടിക്കുന്ന് സ്വദേശിനി ഷബീനയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെ വിശദമായ പരിശോധനക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ടെസ്റ്റുകള്‍ നടത്തുകയുമായിരുന്നു.
യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് വയറ്റില്‍ നൂല്‍ കണ്ടെത്തിയത്. പിന്നീട് ശാസ്ത്രക്രിയയിലൂടെ നൂല് പുറത്തെടുത്തു. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭര്‍ത്താവ് താജുദ്ദീന്‍ പറഞ്ഞു.