Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    • ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ബസില്‍ പെണ്‍കുട്ടി ബോധരഹിതയായി; ഉടന്‍ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലന്‍സായി കെഎസ്ആര്‍ടിസി

    ബസിലെ തിരക്കും മഴ കാരണം ജനലുകള്‍ അടച്ചതും രക്തസമ്മര്‍ദ്ധക്കുറവുണ്ടാക്കിയെന്നും ഇതാണ് ബോധക്ഷയത്തിന് കാരണമെന്നും ടിഎംഎം ആശുപത്രി ഡോക്ടര്‍മാര്‍ വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    KSRTC BUS
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം– കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ബോധക്ഷയമുണ്ടായ പെണ്‍കുട്ടിയെ കൊണ്ടുപോവാനുള്ള ആംബുലന്‍സായി അതേ ബസ് തന്നെ മാറിയത് ശ്രദ്ദേയമായി. ഇന്ന് കാലത്ത് തെങ്കാശിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ആയി മാറിയത്. മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ കയറിയ പെണ്‍കുട്ടിയാണ് യാത്രക്കിടെ ബോധരഹിതയായത്. കോഴഞ്ചേരിയില്‍ നിന്ന് തിരുവല്ലക്ക് പോവാനായി കയറിയതായിരുന്നു ഇവര്‍. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ അതേ ബസില്‍ പെണ്‍കുട്ടിയെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി എമര്‍ജന്‍സിയില്‍ എത്തിച്ചു. മഞ്ഞാടി എന്ന സ്ഥലത്ത് സ്ഥിരമായുണ്ടാവാറുള്ള ബ്ലോക് തടസ്സമാവുമെന്നതിനാല്‍ കവിയൂര്‍ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു നഴ്‌സ് ബോധക്ഷയമുണ്ടായ കുട്ടിക്ക് ഉടന്‍ സിപിആര്‍ നല്‍കിയതും സഹായകരമായി.

    ബസിലെ തിരക്കും മഴ കാരണം ജനലുകള്‍ അടച്ചതും രക്തസമ്മര്‍ദ്ധക്കുറവുണ്ടാക്കിയെന്നും ഇതാണ് ബോധക്ഷയത്തിന് കാരണമെന്നും ടിഎംഎം ആശുപത്രി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കുട്ടിയെ വിട്ടയക്കുമെന്നും അവര്‍ വിശദീകരിച്ചു. യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും മുഖ്യപരിഗണന കൊടുത്ത നടപടിയെടുത്ത ബസ് ജീവനക്കാരേയും കുട്ടിയെ ശുശ്രൂഷിച്ച നഴ്‌സിനേയും ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു. വഴിയില്‍ പിടയുന്ന ഒരു ജീവനു വേണ്ടിയുള്ള ഇത്തരം ഇടപെടലുകള്‍ നടത്തുന്ന സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ambulance Hospital KSRTC
    Latest News
    സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    26/06/2025
    ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    26/06/2025
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version