ദോഹ– ഖത്തര്‍ സന്ദര്‍ശനത്തിലാണ് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. സമൂഹമാധ്യമങ്ങളില്‍ യാത്രാവിശേഷങ്ങളുള്‍പ്പെടെ പലകാര്യങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഖത്തറിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണവും യാത്ര മുടങ്ങിയതുമെല്ലാം അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഖത്തറിലെ ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരനെ മാജിക് കാട്ടി വിസ്മയിപ്പിച്ച വിശേഷമാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം പങ്കുവെച്ചത്. മജീഷ്യനാണെന്ന് പരിജയപ്പെടുത്തിയപ്പോള്‍ ഒരു മാജിക് കാണിക്കാമോയെന്ന് ജീവനക്കാരന്‍ ചോദിച്ചതിനാല്‍ മെന്റലിസം ആക്ട് പരീക്ഷിക്കുകയായിരുന്നു മുതുകാട്. പരീക്ഷിക്കപ്പെട്ട ജീവനക്കാരന്റെ ആഹ്ലാദം കണ്ട് താനാണ് ഞെട്ടിയതെന്ന് പറഞ്ഞ് അദ്ദേഹം വീഡിയോയും പങ്കുവെച്ചു.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group