നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എം. സ്വരാജ് അഭിനന്ദനം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ, ഷൗക്കത്തിന് എം.എൽ.എ. ആയി മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെയെന്ന് സ്വരാജ് ആശംസിച്ചു. ഇടതുപക്ഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾക്കായി ശ്രമിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. നാടിനും ജനങ്ങൾക്കും വേണ്ടി കൂടുതൽ ശക്തിയോടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group