ജിസാൻ: നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാത്ഥി എം.സ്വരാജിന്റെ വിജയത്തിനായി ജിസാനിലെ ഇടതുപക്ഷ പ്രവർത്തകർ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടതുപക്ഷ പ്രവർത്തക കൺവെൻഷൻ സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്തു. സലാം കൂട്ടായി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണെന്ന് കൺവെൻഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, സണ്ണി ഓതറ, എം.കെ.ഓമനകുട്ടൻ, നൗഷാദ് പുതിയതോപ്പിൽ, ഹർഷാദ് അമ്പയകുന്നുമ്മേൽ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. വെന്നിയൂർ ദേവൻ സ്വാഗതവും ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു.
ജിസാനിലുള്ള നിലമ്പൂർ പ്രവാസികളെ നേരിൽ കണ്ടും നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൺവെൻഷൻ തീരുമാനിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളിലുള്ള നിലമ്പൂർ പ്രവാസികളുമായി ബന്ധപ്പെട്ട് വിവിധ പ്രചാരണ പരിപാടികൾ നടത്തുന്നതിനായി ഹക്കീം നിലമ്പൂർ (ചെയർമാൻ) കോശി വർഗീസ് ചുങ്കത്തറ (വൈ. ചെയർമാൻ)
രാധാകൃഷ്ണൻ നിലമ്പൂർ (ജനറൽ കൺവീനർ) അനീഷ് ചാലിയാർ (കൺവീനർ) എന്നിവർ ഭാരവാഹികളായ
15 അംഗ കമ്മറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. സലിം മൈസൂർ, ബാലൻ, ഗഫൂർ പൊന്നാനി, ജമാൽ കടലുണ്ടി, അന്തുഷ ചെട്ടിപ്പടി, സിയാദ് പുതുപ്പറമ്പിൽ, അഷ്റഫ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.