റിയാദ്- റിയാദില്‍ ജോലി ചെയുന്ന നിലമ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂര്‍ പ്രവാസി സംഘടന ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
നൂറിലേറെ പേര് പങ്കെടുത്ത ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായിരുന്നു. നിലമ്പൂര്‍ നഗരസഭ പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂര്‍ പ്രവാസി സംഘടന കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി റിയാദില്‍ പ്രവര്‍ത്തിച്ചു വരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സുലൈ എക്സിറ്റ് പതിനാറിലെ ഇസ്തിറാഹയില് നടന്ന ഇഫ്താര്‍ സംഗമം
മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് അഷ്റഫ് പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, റസാക്ക് അറക്കല്‍, സുല്‍ഫിക്കര്‍ ചെമ്പാല, ഷാജില്‍ മേലേതില്‍, റിയാസ് വരിക്കോടന്‍ എന്നിവര്‍ സംസാരിച്ചു. കാളികാവ് പ്രവാസി അസോസിയേഷന് പ്രതിനിധി നാസര്‍ കാരയില്‍ ആശംസ നേര്‍ന്നു. സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും മന്‍സൂര്‍ ബാബു അയ്യാര്‍പൊയില്‍ നന്ദിയും പറഞ്ഞു.
റിയാദില്‍ ജോലി ചെയുന്ന നിലമ്പൂരിലെ പ്രവാസികള്‍ സംഘടന ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 053 027 9289,050 146 6425.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group