റിയാദ്- വിവരസാങ്കേതിക വിദ്യ, സുപ്പര്‍മാര്‍ക്കറ്റ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മുദബ്ബിര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് റിയാദ് ഒലയ്യയില്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് ഒലയ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഖാസ്മി മുഖ്യാതിഥിയായിരുന്നു.
അല്‍ മുദബ്ബിര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മേപ്പോയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്പനിയുടെ പുതിയ ലൊഗോ പ്രകാശനം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് അമീര്‍ മുബാറക്ക് ബിന്‍ അബ്ദുല്ല ബിന്‍ ഖുലൈബ് നിര്‍വ്വഹിച്ചു.
കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളെയും ബിനാമി ബിസ്‌നസ് കാരണം പ്രതിസന്ധിയിലായ മലയാളികളായ ചെറുകിട വ്യവസായികളെയും തൊഴില്‍ മേഖലയില്‍ സംരക്ഷിക്കുക, സൗദി സ്വദേശികള്‍ക്ക് നാല്‍പ്പത് ശതമാനം തൊഴില്‍ സംവരണം നല്‍കി പ്രവര്‍ത്തിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ടാണ് അല്‍മുദബ്ബിര്‍ ഗ്രൂപ്പ് റിയാദില്‍ കോര്‍പ്പറേററ് ഓഫീസ് തുറന്നതെന്ന് ചെയര്‍മാന്‍ മുഹമ്മദ് മേപ്പൊയില്‍ പറഞ്ഞു.
പതിനഞ്ചു വര്‍ഷമായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ അസീസ് ഫൈസിക്ക് മികച്ച ജീവനക്കാരനുള്ള സുബൈഹി അവാര്‍ഡ് സൗദ് ബിന്‍ ഖാലിദ് ബിന്‍ ഫഹദ് അല്‍ സുബൈഇ സമ്മാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ചെയര്‍മാന്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.
റിയാദ് പോലീസ് ഉദ്യോഗസ്ഥന്‍ ഫഹദ് അബ്ദുല്ല ബിന്‍ കുലൈബ്, ശൈഖ് സാലിം മിസ്ഫര്‍ അല്‍ഹാരിത്, മുഹമ്മദ് മുഹമ്മദ് മുഹമ്മദ് അല്‍ അനീഖ്, ശയിഅ് അബു സ്‌ക്കൈത്ത, യുസുഫ് അഹ്മദ് അല്‍സാഗി, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട്, ഐ.ജെ.എഫ്.എഫ് ഗ്ലോബള്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് ആസിഫ് അലി, ഇന്ത്യന്‍ എംബസി പ്രതിനിധി പുഷ്പരാജന്‍, സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ആയിഷ ധാന സ്വാഗതവും നിഹാല്‍ ധാനിഷ് മുഹമ്മദ് നന്ദിയും പറഞ്ഞു. സൗദ് റഹ്മാന്‍, ഭൈമി സുബിന്‍ എന്നിവര്‍ അവതാരകരായിരുന്നു. ഇതിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നില്‍ സൗദിയിലെ പൗരപ്രമുഖരടക്കം, സാമൂഹിക സാംസ്‌കാരിക, ബിസിനസ്, മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group