മക്ക – വിശുദ്ധ റമദാനില്‍ മക്കയില്‍ 19,000 ലേറെ പേര്‍ക്ക് റെഡ് ക്രസന്റ് സംഘങ്ങളുടെ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും ലഭിച്ചതായി മക്ക റെഡ് ക്രസന്റ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ബന്ദര്‍ അല്‍ഹാരിസി പറഞ്ഞു. ഇക്കൂട്ടത്തില്‍ 6,033 പേര്‍ക്ക് വിശുദ്ധ ഹറമില്‍ വെച്ചാണ് സേവനങ്ങള്‍ നല്‍കിയത്. റെഡ് ക്രസന്റ് സംഘങ്ങള്‍ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നല്‍കിയതില്‍ ഭൂരിഭാഗവും നിസ്സാര കേസുകളായിരുന്നു. ഉന്തുംതള്ളും മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തവണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലച്ച നാലു പേര്‍ക്കും റെഡ് ക്രസന്റ് സംഘങ്ങള്‍ ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കി.
അവസാന പത്തില്‍ വിശുദ്ധ ഹറമിലും പുറത്തും റെഡ് ക്രസന്റ് ഫീല്‍ഡ് സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളില്‍ വേഗത്തില്‍ എത്തി രോഗികള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ആവശ്യമായ പരിചരണങ്ങള്‍ നല്‍കാന്‍ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ ബൈക്കുകളും ഗോള്‍ഫ് കാര്‍ട്ടുകളും അടക്കമുള്ളവ ഉപയോഗിക്കുന്നുണ്ടെന്നും ബന്ദര്‍ അല്‍ഹാരിസി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group