മക്ക – എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് തീർഥാടകരോടും വിശ്വാസികളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ വേണ്ടി, ക്ഷീണിച്ച് അവശരായിട്ടുണ്ടെങ്കിലും എസ്‌കലേറ്ററുകളിൽ ഇരിക്കരുതെന്ന് മന്ത്രാലയം പറഞ്ഞു. വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ നുസുക് ആപ്പ് വഴി മുൻകൂട്ടി പെർമിറ്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പെർമിറ്റിൽ നിർണയിച്ച സമയത്ത് ഹറമിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഹറമിൽ തിരക്ക് കുറക്കൽ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ കടുത്ത തിരക്കാണ് വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച് റമദാനിൽ ഉംറ കർമം നിർവഹിക്കാൻ ഒരു തവണ മാത്രമാണ് പെർമിറ്റ് നൽകുന്നത്. റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ പെർമിറ്റ് അനുവദിക്കുന്നത് വർഷത്തിൽ ഒറ്റത്തവണയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group