Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    • റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    • വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    • മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    • കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഇ.എം.എസ് ഒരു ഘട്ടത്തിലും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല;എം.സ്വരാജിന് തിരുത്തുമായി ഗ്രന്ഥകാരന്‍ ടി.പി.എം ബഷീര്‍

    ഇ.എം.എസിന്റെ ജന്മദേശം ഉള്‍ക്കൊള്ളുന്ന മലപ്പുറം ജില്ല തന്റെ നേട്ടമാണെന്ന് എവിടെയെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ?
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി05/06/2025 Kerala Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടി.പി.എം ബഷീര്‍, മലപ്പുറം ജില്ല പിറവിയും പ്രയാണവും (പുസ്തകത്തിന്റെ കവര്‍), എം.സ്വരാജ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മലപ്പുറം ജില്ലാ രൂപീകരണം സംബന്ധിച്ച ചരിത്ര യാഥാര്‍ത്ഥ്യം നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി എം.സ്വരാജിനെ ഓര്‍മ്മിപ്പിച്ച് ‘മലപ്പുറം ജില്ല പിറവിയും പ്രയാണവും’ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവായ എഴുത്തുകാരന്‍ ടി.പി.എം ബഷീര്‍. മലപ്പുറം ജില്ല ഇ.എം.എസ്സിന്റേയും സി.പി.എമ്മിന്റേയും മാത്രം സംഭാവനയാണ് എന്ന തരത്തില്‍ പ്രസ്താവന നടത്തിയ സ്വരാജിന്റെ മാധ്യമപ്രതികരണത്തിനെനതിരെയാണ് ബഷീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറയുന്നത്.

    • https://www.facebook.com/share/p/19JuA2vhzy/

    ഇ.എം.എസ് ഒരു ഘട്ടത്തിലും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല എന്നും അത് അദ്ദേഹം പോലും അവകാശപ്പെട്ടില്ലെന്നും ബഷീര്‍ ചൂണ്ടിക്കാണിക്കുന്നു. ‘മലപ്പുറം ജില്ലയുടെ പിതൃത്വം ഇ.എം.എസിന് പതിച്ചു ല്‍കിയിരിക്കുകയാണല്ലോ. കേവലം ഘടകകക്ഷി മാത്രമായ മുസ്ലിംലീഗിന് ഒരു ജില്ല പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നും താങ്കള്‍ പറയുന്നുണ്ട്. എന്നാല്‍ ചരിത്രയാഥാര്‍ത്ഥ്യം അങ്ങനെയല്ലല്ലോ. 1967-ലെ സപ്തകക്ഷി മുന്നണിയുടെ സംഭാവനയാണ് മലപ്പുറം ജില്ല എന്നത് യാഥാര്‍ത്ഥ്യം. ഇ.എം.എസ് ആയിരുന്നു മുഖ്യമന്ത്രി എന്നതും വസ്തുത. ജനസംഘം ദേശീയതലത്തില്‍ ഏറ്റെടുത്ത പ്രക്ഷോഭമായിരുന്നു മലപ്പുറം ജില്ലാ വിരുദ്ധ സമരം എന്നതും ശരി. അന്ന് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തിരുന്നു എന്നതും ശരിയാണ്. എന്നാല്‍, സി.പി.എം. പൂര്‍ണമായും ജില്ലാ രൂപീകരണത്തെ അനുകൂലിച്ചിരുന്നോ? ഇല്ല. പി.സി.രാഘവന്‍ നായര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ത്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ.എം.എസോ? ഇ.എം.എസ്.ഒരു ഘട്ടത്തിലും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. ജില്ലാ രൂപീകരണം മാറ്റി വെക്കാന്‍ പല തവണ ശ്രമിച്ചു. മുന്നണി യോഗത്തിലും മന്ത്രിസഭാ യോഗത്തിലും ഇ.എം.എസ്.അതിനായി ശ്രമിച്ചു. സി.പി.ഐ.ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ ഉപയോഗിച്ച് സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റി. പക്ഷേ, മുസ്ലിം ലീഗിന്റെ വിശിഷ്യാ സി.എച്ചിന്റേയും ബാപ്പു കുരിക്കളുടേയും ശക്തമായ നിലപാടിനു മുന്നില്‍ അതെല്ലാം പരാജയപ്പെട്ടു. അവസാനം മുഖ്യമന്ത്രി ഇ.എം.എസ്. ബാഫഖി തങ്ങളുമായി ഒരു കൂടിക്കാഴ്ച നടത്തുന്നുണ്ട്; ജില്ലാ രൂപീകരണം തല്‍ക്കാലത്തേക്കെങ്കിലും മാറ്റി വെക്കാന്‍. പക്ഷെ,ബാഫഖി തങ്ങളും മലപ്പുറം ജില്ല ഉടന്‍ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു. അങ്ങനെയാണ് 1969 ജൂണ്‍ 16-ന് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്.

    ഇനി ഇ.എം.എസിന്റെ കാര്യം. അദ്ദേഹത്തിന്റെ ജന്മദേശം ഉള്‍ക്കൊള്ളുന്ന മലപ്പുറം ജില്ല തന്റെ നേട്ടമാണെന്ന് എവിടെയെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ? ഇല്ല. മുസ്ലിം ലീഗ് മന്ത്രിമാരുടെ സമ്മര്‍ദ്ദം മൂലം ജില്ല അനുവദിക്കേണ്ടി വന്നതാണ് എന്ന് സമ്മതിച്ചിട്ടുണ്ടോ? ഉണ്ട്. ‘കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍’ എന്നൊരു പുസ്തകമുണ്ട്. ഇ.എം.എസ്.എഴുതിയതാണ്. സ്വരാജ് വായിച്ചിട്ടുണ്ടാകും. അതില്‍ ‘മലപ്പുറം ജില്ല’ എന്നൊരു അധ്യായമുണ്ട്. (പേജ് 826 മുതല്‍ 830 വരെ). അത് വായിച്ചാല്‍ മനസ്സിലാവും; ജില്ലാ രൂപീകരണത്തോട് ഇ.എം.എസിന്റെ സമീപനം എന്തായിരുന്നുവെന്ന്? ‘മലപ്പുറം ജില്ല: പിറവിയും പ്രയാണവും’ എന്ന എന്റെ പുസ്തകത്തില്‍ ഇ.എം.എസിനെ പൂര്‍ണ്ണമായും ഉദ്ധരിച്ചിട്ടുണ്ട്. അത് താങ്കള്‍ വായിക്കണമെന്നില്ല. പക്ഷെ,ഇ.എം.എസിനെ താങ്കള്‍ വായിക്കാതിരിക്കില്ലല്ലോ. എന്നാല്‍ അറിയുക, ഇ.എം.എസ് പോലും അവകാശപ്പെടാത്ത, കുറ്റബോധത്തോടെ മാത്രം അംഗീകരിച്ചിട്ടുള്ള ജില്ലയുടെ പിതൃത്വം ദയവു ചെയ്ത് ഇ.എം.എസിന്റെ മേല്‍ ചാര്‍ത്തരുത്. സാങ്കേതികമായി അങ്ങനെ പറയാമെങ്കില്‍ പോലും ഇ.എം.എസ് തന്നെ രേഖപ്പെടുത്തിയ ചരിത്രം അതിനെ ഖണ്ഡിക്കുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയുക” ടി.പി.എം ബഷീര്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EMS M Swaraj Malappuram TPM Basheer
    Latest News
    നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    13/08/2025
    റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    13/08/2025
    വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    13/08/2025
    മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    13/08/2025
    കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version