Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • 9 ഗോൾ ത്രില്ലറിൽ ഫ്രാൻസിനെ വീഴ്ത്തി സ്‌പെയിൻ; നാഷൻസ് ലീഗ് ഫൈനലിൽ
    • ആശംസ അറിയിച്ചവർക്കെല്ലാം നന്ദി, വിവാഹ വാർത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര
    • സൗദി എയർ ടാക്‌സി യുഗത്തിലേക്ക്; ജോബി ഏവിയേഷനുമായി വമ്പൻ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    • ദമാം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ
    • യമാൽ-എംബാപ്പെ പോരാട്ടം വീണ്ടും; നാഷൻസ് ലീഗ് സെമി തീപാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Jobs

    കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Jobs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    KSRTC
    Share
    WhatsApp Facebook Twitter Telegram LinkedIn

    കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകൾ. രണ്ട് വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. നിലവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായവര്‍ക്കും അപേക്ഷിക്കാം. ഇവരെല്ലാത്ത ആളുകള്‍ 30000 രൂപ സെക്യൂരിട്ടി ഡെപ്പോസിറ്റായിട്ട് നല്‍കണം. 8 മണിക്കൂര്‍ ജോലിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ അധിക അലവന്‍സ് നല്‍കും. അധിക വരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റിവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റിവ് ബാറ്റയും നല്‍കും.

    റാങ്ക് ലിസ്റ്റില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി റൊട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കെ.എസ്.ആര്‍.ടി.സിയില്‍ അഞ്ച് വര്‍ഷമോ അതിലധികമോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് എഴുത്തു പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ് അഭിമുഖം എന്നിവയുമുണ്ടാകും. ഒരു വര്‍ഷത്തേക്കാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. 24 മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരഞ്ഞെടുക്കപ്പെടുന്നവര്‍ താമസസ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത നേത്ര രോഗ വിദഗ്ദനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ഉള്‍പ്പെടുത്തി www.cmd.kerala.gov.in വഴി ജൂണ്‍ 10ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. നിയമനം ലഭിക്കുന്ന ആളുകള്‍ സ്വിഫ്റ്റില്‍ രണ്ട് വര്‍ഷം നിര്‍ബന്ധമായും (ഒരു വര്‍ഷത്തില്‍ 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനം അനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്രൂരിട്ടി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല.

    യോഗ്യത

    ഹെവി ഡ്രൈവിങ് ലൈസന്‍സ്
    അംഗീകൃത ബോര്‍ഡ/സ്ഥാപനത്തില്‍ നിന്ന് പത്താംക്ലാസ്
    30ല്‍ അധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനത്തില്‍ അഞ്ചു വര്‍ഷത്തെ ഡ്രൈവിംഗ് പരിജയം
    വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി ധാരണ, തകരാറുകള്‍ പരിഹരിക്കാനുള്ള അറിവ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Job vacancy KSRTC Swift
    Latest News
    9 ഗോൾ ത്രില്ലറിൽ ഫ്രാൻസിനെ വീഴ്ത്തി സ്‌പെയിൻ; നാഷൻസ് ലീഗ് ഫൈനലിൽ
    06/06/2025
    ആശംസ അറിയിച്ചവർക്കെല്ലാം നന്ദി, വിവാഹ വാർത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര
    05/06/2025
    സൗദി എയർ ടാക്‌സി യുഗത്തിലേക്ക്; ജോബി ഏവിയേഷനുമായി വമ്പൻ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    05/06/2025
    ദമാം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ
    05/06/2025
    യമാൽ-എംബാപ്പെ പോരാട്ടം വീണ്ടും; നാഷൻസ് ലീഗ് സെമി തീപാറും
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version