മക്ക: മക്കയില്‍ തങ്ങളുടെ താമസസ്ഥലങ്ങള്‍ക്കു സമീപത്തെ തെരുവുകള്‍ ചൈനീസ് തീര്‍ഥാടകര്‍ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. തീര്‍ഥാടകര്‍ സ്വയം സന്നദ്ധപ്രവര്‍ത്തനത്തില്‍ മുഴുകുന്നത് വീഡിയോ കാണിക്കുന്നു. ചിലര്‍ നിലത്തു നിന്ന് മാലിന്യങ്ങള്‍ പെറുക്കുകയും മറ്റു ചിലര്‍ പ്ലാസ്റ്റിക് ബാഗുകള്‍ ചുമക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വ്യാപക പ്രശംസ നേടി. ചൈനീസ് സമൂഹങ്ങള്‍ വളരെ പരിഷ്‌കൃതരും ഒരു പടി മുന്നിലുമാണെന്ന് ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group