ദമാം: കോഴിക്കോട് തെക്കേപ്പുറം കുറ്റിച്ചിറ ചെറിയ തോപ്പിലകം ചെറുവീട് മുഹമ്മദ് ഫൈസൽ (55) ദമാമിൽ നിര്യാതനായി. സൗദി അറാംകോ ജീവനക്കാരനായിരുന്നു. നേരത്തെ ബ്രെയിൻ ട്യൂമർ രോഗത്തിന് ചികിത്സയിലായിരുന്നു. അസുഖത്തിന് ശാന്തിയായതോടെ പൊതു രംഗത്തു സജീവമായിരിക്കെ മൂന്നു ദിവസം മുന്വ് സംഭവിച്ച പക്ഷാഘാതത്തെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാത്രി ദമാമിൽ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വാക്കത്തിന്റെ നേതൃത്വത്തിൽ പുരൊഗമിക്കുന്നു.
പിതാവ്. സി ടി മാമുക്കോയ. മാതാവ്- ഐഷാബി, ഭാര്യ ഷഫ്നാസ് ബിച്ചു , മക്കൾ ലിയാന, സഹൽ , മിശാൽ, സുഹാന , സഹോദരങ്ങൾ മുഹമ്മദ് ആരിഫ്, മഹ്റൂഫ്, ഫിറോസ്, നൗഫൽ, സലീന മുഫീദ.