ദോഹ: ഖത്തറില്‍ നിന്നും അന്താരാഷ്ട്ര പണമിടപാടുകള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പ്രവാസികള്‍ പണമയക്കുന്ന ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പണമയയ്ക്കുന്നതിനുള്ള ഫീസ് നേരത്തെ 15 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ ഓരോ ഇടപാടിനും 20 റിയാലായി ഉയര്‍ത്തി. ബ്രാഞ്ചുകളിലെത്തി പണമയക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വര്‍ദ്ധിപ്പിച്ച ഫീസ് ബാധകമാകും.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പണമിടപാടുകളുടെ നിരക്ക് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടും.
നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് സര്‍വീസ് ചാര്‍ജില്‍ മാറ്റം വരുത്തുന്നതെന്നാണ് പ്രാദേശിക എക്സ്ചേഞ്ച് കമ്പനികളുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group