ദമാം: ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കെ പി സി സി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജില്ല, എരിയ കമ്മിറ്റികൾ നിലവിൽ വന്നിരുന്നു. തുടർന്ന് ഇ.കെ സലീമിനെ ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
കെ പി സി സി നിർദേശ്ശാനുസരണം സൗദി നാഷണൽ കമ്മിറ്റിയുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള കെ പി സി സി യുടെ അനുമതിയോടെ ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരം നൽകുകയായിരുന്നു.
ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ സംഘടനാപരമായി നേടിയെടുത്ത അടിത്തറ ശക്‌തമാക്കി, കിഴക്കൻ പ്രവിശ്യയിലെ ശക്തമായ സംഘടനാ സംവിധാനമായി മാറാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ജീവകാരുണ്യ മേഖലയിൽ ഒ.ഐ.സി.സിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കൃത്യമായ കർമ്മപരിപാടികൾ അസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റ് ഇ.കെ സലിം പറഞ്ഞു. ജനാധിപത്യ, മതേതരത്വ മനസ്സുള്ളവരെ ഒരുമിപ്പിച്ച് നിർത്തി അവരെ സംഘടനയുടെ ഭാഗമാക്കാനായി ശ്രമങ്ങൾ നടത്തും. തൊഴിലാളികൾ കൂടുതലായി അധി:വസിക്കുന്ന സഥലങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും, കലാ കായിക സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഒ ഐ സി സി കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പാനൽ അവതരിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മുതിർന്ന നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കെ പി സി സി മുൻ നിർവാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻറുമായ അഹ്മദ് പുളിക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ, ചന്ദ്രമോഹൻ, ഷിഹാബ് കായംകുളം എന്നിവർ പ്രസംഗിച്ചു.
ഒ ഐ സി സി റീജണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് : ഇ. കെ സലിം, ജനറൽ സെക്രട്ടറി ( സംഘടന ചുമതല): ഷിഹാബ് കായംകുളം, ട്രഷറർ: പ്രമോദ് പൂപ്പാല, വൈസ് പ്രസഡന്റുമാർ: ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, നൗഷാദ് തഴവ, ഷാഫി കുദിർ, ഷിജില ഹമീദ്, സിന്ധു ബിനു. ജനറൽ സെക്രട്ടറിമാർ: സി.ടി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർ
സെക്രട്ടറിമാർ: അസിഫ് താനൂർ, സലിം കീരിക്കാട്, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, അബ്ദുൽ റഷീദ്, മനോജ് കെ.പി, അരവിന്ദൻ, ഉസ്മാൻ കുന്നംകുളം. ജോയിന്റ് ട്രഷറർ: യഹിയ കോയ, ഓഡിറ്റർ: ബിനു പി ബേബി
എക്സിക്യൂട്ടീവ് അംഗങ്ങൾ: നിസാർ ചെമ്പകമംഗലം, ഷാജിദ് കാക്കൂർ, അരുൺ കല്ലറ, അൻഷാദ് ആദം, അബ്ദുൽ റഷീദ് റാവുത്തർ, അയിഷ സജൂബ്, നിസാം വടക്കേക്കോണം, അസീസ്, റോയ് വർഗ്ഗീസ്, ഇഖ്ബാൽ ആലപ്പുഴ. വനിതാ വേദി:
പ്രസിഡന്റ് : ലിബി ജയിംസ്, ജനറൽ സെക്രട്ടറി: ഹുസ്ന ആസിഫ്
ദമ്മാം റീജ്യണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗങ്ങളായി ബിജു കല്ലുമല, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ എന്നിവരെയും, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, അഷ്റഫ് മുവാറ്റുപുഴ, ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ എന്നിവരെയും പ്രഖ്യാപിച്ചു.