ദുബായ്: മോഹന്‍ലാല്‍ നായകനായ ക്രൈം ത്രില്ലര്‍ ‘തുടരും’ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ആരാധകര്‍ ഏറെ കാത്തിരുന്ന ഒ.ടി.ടി റിലീസ് നീട്ടിവെക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു.
ബോക്‌സ് ഓഫീസ് വിജയം കണക്കിലെടുത്താണ് മെയ് 21-ന് പദ്ധതിയിട്ടിരുന്ന ഡിജിറ്റല്‍ റിലീസ് മാറ്റിവെച്ചത്. ‘തുടരും’ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ ജിയോ ഹോട്ട്സ്റ്റാർ ആണ് സ്വന്തമാക്കിയത്. ഒടിടി റിലീസിനായി ജൂൺ ആദ്യവാരം വരെ കാത്തിരിക്കേണ്ടിവരും. എന്നാൽ, കൃത്യമായ റിലീസ് തീയതി സ്ഥിരീകരിക്കാൻ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വേണം.
2025 ഏപ്രിൽ 25-ന് തീയേറ്ററുകളിൽ എത്തിയ ‘തുടരും’ ലോകവ്യാപകമായി 200 കോടി രൂപയിലധികം കളക്ഷൻ നേടി. കേരളത്തിൽ മാത്രം 113 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി. മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മ, തോമസ് മാത്യു, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.