കണ്ണൂര്‍– പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വീട്ടില്‍ കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. ഭാര്യ ശ്രുതിക്ക് ഗുരുതരമായ പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ നിധീഷ് (31) ആണ് കൊല്ലപ്പെട്ടത്. മെയ് 20ന് ഉച്ചക്ക് 12.45നാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. ജോലി സ്ഥലത്തെ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതി ക്രൂരമായ രീതിയില്‍ നിധീഷിന്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്തിയിട്ടില്ല. പോലീസ് അന്യേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group