ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം പുതിയ സമ്പത്തായി മാറുമ്പോള്‍, ദുബായില്‍ താമസിക്കുന്ന ന്യൂസിലന്‍ഡ് സ്വദേശിനിയായ സാറാ ഹാരിസ് എന്ന സംരംഭക ഒരു മാതൃകയാണ്. മോഡലിംഗില്‍ നിന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സാറ, 26 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി മുന്നേറുകയാണ്. യാത്ര, ജീവിതശൈലി, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിലൂടെ ഓഫീസ് ജോലികളെ വെല്ലുന്ന ജീവിതം സാധ്യമാണെന്ന് അവര്‍ തെളിയിക്കുന്നു.
”മോഡലിംഗില്‍ നിന്ന് ബിസിനസിലേക്കുള്ള മാറ്റം സ്വാഭാവികമായിരുന്നു, ഈ വ്യവസായത്തിന്റെ മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍, സോഷ്യല്‍ മീഡിയ എന്റെ കഥ പങ്കുവെക്കാനുള്ള വേദിയായി. അതിന്റെ സാമ്പത്തിക സാധ്യതകള്‍ വേഗം മനസ്സിലായി- സാറ പറയുന്നു.
ഒരു ഓണ്‍ലൈന്‍ ഡയറിയായി തുടങ്ങിയത് iamsarahharris.com എന്ന പ്ലാറ്റ്ഫോമിലൂടെ ഒരു ബിസിനസായി വളര്‍ന്നു. ഇവിടെ, സ്വതന്ത്ര വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാറ പാഠങ്ങള്‍ പകര്‍ന്നു. ”എന്റെ അമ്മയുമായുള്ള ഒരു വാഗ്ദാനമാണ് തുടക്കം,” ”യൂണിവേഴ്സിറ്റി വിട്ട ഞാന്‍, ഒരു വര്‍ഷത്തിനുള്ളില്‍ ബിരുദധാരിയുടെ പകുതി ശമ്പളം നേടിയില്ലെങ്കില്‍ തിരികെ പോകാമെന്ന് സമ്മതിച്ചു. പക്ഷേ, ഒരു വര്‍ഷം കൊണ്ട് ഞാന്‍ ഇരട്ടി സമ്പാദിച്ചു!-സാറ ഓര്‍ക്കുന്നു.
സംരംഭകത്വത്തിലേക്കുള്ള ചുവടുവെപ്പ് പലര്‍ക്കും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍, സാറ അനിശ്ചിതത്വം ഒരു അവസരമായെടുത്തു. ‘9-5 ജോലിക്കൊപ്പം ഓണ്‍ലൈന്‍ വരുമാനം കെട്ടിപ്പടുക്കുക. കുറച്ച് മാസത്തേക്കുള്ള സമ്പാദ്യം കരുതുക,” അവര്‍ ഉപദേശിക്കുന്നു.

സാറയുടെ ദിനചര്യ സ്വാതന്ത്ര്യത്തിന്റെ മാതൃകയാണ്. ”രാവിലെ ഫോണ്‍ Do Not Disturb-ല്‍ വെച്ച്, വ്യക്തമായ ലക്ഷ്യങ്ങളോടെ ജോലി തുടങ്ങും. കുറച്ച് മണിക്കൂറിനുള്ളില്‍ ഉള്ളടക്കം തയ്യാറാക്കി, ഇമെയിലുകള്‍ കൈകാര്യം ചെയ്യും. പിന്നെ, ഡോള്‍ഫിനുകളോടൊപ്പം നീന്താന്‍ പോകും!” അവര്‍ ചിരിക്കുന്നു.
”മോശം വൈ-ഫൈയുള്ള എയര്‍പോര്‍ട്ടുകളില്‍ നിന്ന് വരെ ഞാന്‍ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.” എന്നാല്‍, സ്ഥിരതയും തന്ത്രവും അവരെ വിജയത്തിലെത്തിച്ചു. ‘100K ഫോളോവേഴ്സ് വേണ്ട. ഒരു പ്രത്യേക വിഷയം, തന്ത്രം, ഇഷ്ടമുള്ള കാര്യം- ഇത്രമാത്രം മതി. B+ ഉല്‍പ്പന്നവുമായി മുന്നോട്ട് പോകുന്നതാണ്, പെര്‍ഫെക്ട് ആശയത്തിനായി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത്.”
ബാലി ഡിജിറ്റല്‍ നാടോടികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും, സാറ ദുബായിയെ തിരഞ്ഞെടുത്തു. ഇവിടത്തെ വൈ-ഫൈ, കഫേകള്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ അതുല്യമാണ്,” അവര്‍ പറയുന്നു.
സാറ ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ ഒരു ബ്ലൂപ്രിന്റാക്കി മാറ്റുകയാണ്. ”ഹോട്ടലുകളിലേക്ക് പിച്ച് ചെയ്യുന്നത് മുതല്‍ ഉയര്‍ന്ന വരുമാനമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതുവരെ-എല്ലാം ഞാന്‍ പഠിപ്പിക്കും, യാത്ര മാത്രമല്ല, സ്വന്തം നിയമങ്ങളില്‍ ജീവിക്കാനുള്ള ഒരു വഴിയാണ് ഞാന്‍ പകര്‍ന്നുനല്‍കുന്നത്- സാറ വാഗ്ദാനം ചെയ്യുന്നു.