തിരുവനന്തപുരം– ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദേശ രാഷ്ട്രങ്ങള്‍ക്ക് വിശദീകരിക്കാന്‍ നടത്തുന്ന എംപിമാരുടെ സര്‍വകക്ഷി യാത്രയെ സംബന്ധിച്ച് കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനുമിടയിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂര്‍. തന്റെ കഴിവിനെയും കഴിവില്ലായ്മയെകുറിച്ചും വ്യക്തിപരമായ അഭിപ്രായം നിലവിലെ നേത്രത്വത്തിന് ഉണ്ടാവാം. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്രമുണ്ട്. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം വേറെയായിരിക്കും. വിദേശയാത്രക്കുള്ള കോണ്‍ഗ്രസ് പ്രതിനിധികളുടെ പേരുകള്‍ പുറത്ത് വിടേണ്ടിയിരുന്നോ എന്ന് നേത്രത്വത്തോടാണ് ചോദിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു.
എനിക്ക് എന്റേതായ വിലയുണ്ട്, അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തോട് ഞാന്‍ യെസ് പറഞ്ഞിട്ടുണ്ട്. രാജ്യം എന്റെ സേവനം ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണത്തെക്കുറിച്ച് പാര്‍ട്ടി നേത്രത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ- തരൂര്‍ വ്യക്തമാക്കി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. രാഷ്ട്രത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കുകയെന്നത് കടമയാണ്. സര്‍വ കക്ഷി വിദേശയാത്രയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു,