റിയാദ്: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റർസ് കോഡിനേഷൻ കമ്മിറ്റി(ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് മെയ് 23 വെള്ളിയാഴ്ച നടക്കും. സമ്മേളനത്തിൻറെ പ്രവർത്തനങ്ങൾക്കായി വിപുലമായ സ്വാഗത സംഘം രുപീകരിച്ചു. സ്വാഗത സംഘ രൂപീകരണവും പ്രീകോൺഫറൻസും സൗദി ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി പുളിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
നൂറുദ്ദീൻ സ്വലാഹി മദീന മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ ശരീഫ്, അബ്‌ദുല്ല അൽ ഹികമി, അഷ്‌റഫ് തേനാരി, സുൽഫിക്കർ മണ്ണാർക്കാട്, യൂസുഫ് ശരീഫ്, അനീസ് എടവണ്ണ, അക്ബർ അലി മണ്ണാർക്കാട്, ശിഹാബ് അലി, നബീൽ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനപ്രവത്തനങ്ങളുടെ ഭാഗമായി റിയാദിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പ്രോഗാമുകൾക്ക് പ്രീകോൺഫറൻസ് രൂപം നൽകി. സമ്മേളന രജിസ്ട്രേഷനുവേണ്ടി 055 081 2269 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി. ഉമർ കൂൾടെക്ക് മുഖ്യരക്ഷാധികാരിയും താജുദ്ദീൻ സലഫി, ഉമർ ഫാറൂഖ് മദനി, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീൽ ബാബു, ഷാജഹാൻ കൊല്ലം, അക്ബർ അലി, പോത്ത്കല്ല്, അബ്ദുൽ ഖാദർ കണ്ണൂർ, അബൂബക്കർ പെരുമ്പാവൂർ, ഫറാസ് ഒലയ, അബ്ദുൽ അസീസ് അരൂർ, മുജീബ് കണ്ണൂർ തുടങ്ങിയവർ രക്ഷാധികാരികളുമായി വിപുലമായ സ്വാഗത സംഘം രുപീകരിച്ചു.
മുഹമ്മദ് കുട്ടി പികെ (ചെയർമാൻ), ഉമർ ഫാറൂഖ് കെ, മൊയ്‌ദു അരൂർ, ഷനോജ് അരീക്കോട് (വൈസ് ചെയർമാൻ), ജാഫർ പൊന്നാനി (ജനറൽ കൺവീനർ) നബീൽ പയ്യോളി, മുഹമ്മദ് ഇഖ്‌ബാൽ, അഷ്‌റഫ് തേനാരി (കൺവീനർമാർ) വിവിധ വകുപ്പ് ചെയർമാൻ കൺവീനർമാരായി അബ്ദുല്ലാഹ് ഹികമി
ഷാനിബ് ഹികമി ( പ്രോഗ്രാം), ഷാഫി തിരുവനന്തപുരം, ഷഹജാസ് പയ്യോളി (പബ്ലിസിറ്റി), അബ്ദു റഹീം, അമീർ സാബു (ഫിനാൻസ്), അനീസ് എടവണ്ണ, മുഫീദ് കണ്ണൂർ (രെജിസ്ട്രേഷൻ), മുനീർ പാപ്പാട്ട്, ഹുസ്നി പുളിക്കൽ (മീഡിയ & .ഐ.ടി), ഫുഡ് മുജീബ് പൂക്കോട്ടൂർ, ഫയാസ് കുറ്റിച്ചിറ (ഫുഡ്), ബഷീർ കുപ്പോടൻ, സാജിദ് കാസർകോട് (ഗസ്റ്റ് മാനേജ്‌മന്റ്), നൂറുദ്ധീൻ തളിപറമ്പ്, ഷംസു ഒലയ (റിഫ്രഷ്മെന്റ്), ശിഹാബ് മണ്ണാർക്കാട്, നബീൽ വടകര (വളണ്ടിയർ), അർഷദ് സേട്ട്, റഊഫ് സ്വലാഹി (വെന്യു അറേഞ്ച്മെൻ്റ്സ്), ഉമർ ഷരീഫ്, മുഹമ്മദ് കൊല്ലം (സെൻട്രൽ റീജിയൻ ), അക്ബർ അലി മണ്ണാർക്കാട് , അലി അക്ബർ (ട്രാൻസ്പോർട്ടേഷൻ ), യൂസുഫ് ശരീഫ്, ഷാനവാസ് ഖാൻ (ഏരിയ & ഫീൽഡ് പബ്ലിസിറ്റി), നൗഷാദ് കണ്ണൂർ, നസീഹ് കോഴിക്കോട് (ഗിഫ്റ്റ്) തുടങ്ങിയവരെ തെരെഞ്ഞെടുത്തു.
ലേഡീസ് വിങ് പ്രതിനിധികളായി സഹീദ യുകെ (ചെയർപേഴ്സൺ) , ഡോ. ഷഹനാസ് (വൈസ് ചെയർപേഴ്സൺ), ഷഹന യുകെ (ജനറൽ കൺവീനർ), റജില (കൺവീനർ) , സബീക, സബീഹ, രജില, ഷഹന ,ഹസ്ന (പബ്ലിസിറ്റി), സഹീദ (ഫിനാൻസ്), ഷാമില, ഷമീന വഹാബ്, നജ്മ, ഷംന ( രെജിസ്ട്രേഷൻ), ഷിനു, ഫാത്തിമ ഹുസ്ന, റഫ്ന, അഷ്റിൻ, ശൈബിന (ഫുഡ്), ജഹാന, റജീന, സജ്ന, തെസ്‌ലീന ( റിഫ്രഷ്മെന്റ് ) , മഹ്സൂമ (വളണ്ടിയർ), ഇയ്യത്ത്, മറിയ (ട്രാൻസ്പോർട്ടേഷൻ), റെയ്ഹാന, റിൻഷ , നുബ് ല (വെന്യൂ അറേഞ്ച്മെൻ്റ്), ജസീല, സുമയ്യ, ഹുസ്ന. കെ, ഷ ഹ്‌ല ജബിൻ, നാസില, ആയിഷ അൻസാരി (ഏരിയ & ഫീൽഡ് പബ്ലിസിറ്റി) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.