Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്ന് എലോൺ മസ്‌ക്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌14/05/2025 Gulf Kerala Latest Saudi Arabia World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ‘സത്യം അന്വേഷിക്കുന്ന നിർമിത ബുദ്ധി വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’

    റിയാദ്: ഭാവിയിൽ സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയുമാകുമെന്ന് ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്‌ക് പറഞ്ഞു. റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായ ചർച്ചാ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    ആഗോള സമ്പദ് വ്യവസ്ഥയുടെ വലിപ്പം പതിന്മടങ്ങ് വർധിപ്പിക്കാനും സമൃദ്ധിയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും സാർവത്രിക അടിസ്ഥാന വരുമാനത്തിന്റെ പരമ്പരാഗത മാതൃകക്ക് അപ്പുറത്തേക്ക് പോകുന്ന ഉയർന്ന സാർവത്രിക വരുമാനം സ്ഥാപിക്കാനും കഴിയുന്ന ഉൽപാദനക്ഷമതയിലെ വിപ്ലവത്തെയാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ പ്രതിനിധീകരിക്കുന്നതെന്ന് മസ്‌ക് വിശദീകരിച്ചു. നിർമിത ബുദ്ധി (എക്‌സ്.എ.ഐ) മേഖലയിലെ തന്റെ കമ്പനിയായ എക്‌സ്.എ.ഐയുടെ സംരംഭങ്ങളെ കുറിച്ച് മസ്‌ക് സംസാരിച്ചു. ഭാവിയിൽ ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സംവിധാനങ്ങൾ നിർമിക്കുന്നതിന്റെ അടിസ്ഥാനശില വസ്തുതകൾ മനസ്സിലാക്കാനും വിശദീകരിക്കാനും ലക്ഷ്യമിട്ടുള്ള ബുദ്ധിശക്തിയായിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ സാങ്കേതിക നവീകരണത്തിന്റെയും സ്മാർട്ട് പരിവർത്തനത്തിന്റെയും ത്വരിതഗതിയിലുള്ള പ്രതിഫലനമായി സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഉടൻ രാജ്യത്ത് എത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും അമേരിക്കൻ കോടീശ്വരനുമായ എലോൺ മസ്‌ക് അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെ പത്തിരട്ടി വർധിപ്പിക്കാൻ റോബോട്ടുകൾക്ക് കഴിയും. വിശകലനത്തിനപ്പുറം സത്യം അന്വേഷിക്കുന്ന നിർമിത ബുദ്ധി വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

    വ്യോമയാന, സമുദ്ര മേഖലകളിൽ സ്റ്റാർലിങ്ക് ശൃംഖല സൗദി അറേബ്യ സ്വീകരിച്ചതിന് മസ്‌ക് നന്ദി പ്രകടിപ്പിച്ചു. ആഗോള ആശയവിനിമയത്തിലെ ഭാവി സാങ്കേതിക വിദ്യകൾക്കുള്ള വ്യക്തമായ പിന്തുണയാണ് ഈ നടപടി. റോബോ ടാക്‌സി പദ്ധതികൾ, സൗദി നഗരങ്ങളിലെ ദി ബോറിംഗ് കമ്പനിയുടെ ടണലിംഗ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് മൊബിലിറ്റി മേഖലയിൽ സൗദി അറേബ്യക്കും തന്റെ കമ്പനികൾക്കും സഹകരിക്കാൻ അവസരങ്ങളുണ്ട്. ഇത്തരം പദ്ധതികൾ സൗദി നഗരങ്ങളുടെ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാനും നഗര ഗതാഗതത്തിന്റെ കാര്യക്ഷമതയെ പിന്തുണക്കാനും സഹായിക്കും.

    മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമുള്ള ഒരു കാഴ്ചപ്പാടോടെയാണ് മസ്‌ക് തന്റെ സംസാരം അവസാനിപ്പിച്ചത്. ഉൽകണ്ഠക്ക് പകരം സമൃദ്ധി, പര്യവേക്ഷണം, സഹവർത്തിത്വം എന്നിവ നൂതന സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന ഒരു മാതൃകക്ക് മസ്‌ക് ആഹ്വാനം ചെയ്തു. കൃത്രിമബുദ്ധിയുടെയും പരിവർത്തന സാങ്കേതികവിദ്യകളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്ന ധാർമിക ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം പ്രാധാനമാണെന്നും എലോൺ മസ്‌ക് പറഞ്ഞു.

    സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ചർച്ചാ സെഷൻ സൗദി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ ഉദ്ഘാടനം ചെയ്തു. സൗദി-അമേരിക്കൻ ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായും ഊർജത്തെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയിൽ നിന്ന് നവീകരണം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവയാൽ നയിക്കപ്പെടുന്ന തരത്തിലേക്ക് ഉഭയകക്ഷി ബന്ധങ്ങൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഈ ആഗോള പരിവർത്തനം രൂപപ്പെടുത്തുന്നതിൽ എലോൺ മസ്‌കിന്റെ പങ്കിനെ എൻജിനീയർ അബ്ദുല്ല അൽസവാഹ പ്രശംസിച്ചു.

    ക്ലൗഡ് സേവനങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, എ.ഐ അനുബന്ധ മൂല്യ ശൃംഖലകൾ എന്നിവ പ്രാപ്തമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ പോസ്റ്റ് ഡാറ്റ യുഗത്തെ നയിക്കാനുള്ള യഥാർത്ഥ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്തവും ഫലപ്രദവുമായ എ.ഐ നവീകരണ കേന്ദ്രമായി മാറാൻ സൗദി അറേബ്യ ശ്രമിക്കുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ സൗദി അറേബ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ പരിവർത്തനാത്മക സാങ്കേതിക വിദ്യകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കുന്നു. നവീകരണത്തിനുള്ള ആഗോള വേദിയായും എ.ഐ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ പ്രാപ്തമാക്കാനുള്ള പ്രധാന കേന്ദ്രമായും മാറാൻ രാജ്യം ശ്രമിക്കുന്നു.

    ഭാവിയിലേക്കുള്ള സംയുക്ത പ്രയാണത്തിൽ സൗദി അറേബ്യക്കും അമേരിക്കക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മികച്ചതും നീതിയുക്തവും സുസ്ഥിരവുമായ ആഗോള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനശിലയെ പ്രതിനിധീകരിക്കുന്നു. മാനവികതക്കു വേണ്ടി നവീകരണത്തെ പിന്തുണക്കാൻ തുടർച്ചയായ സഹകരണം പ്രധാനമാണെന്നും എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI Elon Musk robotics Saudi and US
    Latest News
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025
    തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version