തെല്‍അവീവ്: ആസന്നമായ വെടിനിര്‍ത്തല്‍ കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നിര്‍ബന്ധിച്ചേക്കുമെന്ന ആശങ്ക ഇസ്രായിലില്‍ വര്‍ധിച്ചുവരുന്നു.
ഗാസയില്‍ റിലീഫ് വസ്തുക്കളുടെ വിതരണത്തിനുള്ള പുതിയ സംവിധാനം നടപ്പാക്കാന്‍ ധാരണയിലെത്തിയ ശേഷം വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായില്‍ പ്രധാമന്ത്രിക്കു മേല്‍ ട്രംപ് കടുത്ത സമ്മര്‍ദം ചെലുത്തുമെന്നാണ് കരുതുന്നത്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം അടുത്തുവരുന്നതോടെ നെതന്യാഹുവിനു മേല്‍ സമ്മര്‍ദമുണ്ടെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
നെതന്യാഹു തന്നെ കളിപ്പിക്കുകയാണെന്ന് വിശ്വസിക്കുന്ന ട്രംപ് രോഷാകുലനാണെന്ന് ഇസ്രായില്‍ ആര്‍മി റേഡിയോ പറഞ്ഞു. ഒരു കരാറിലെത്താന്‍ കഴിയാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ട്രംപ് നടത്തിയ പ്രസ്താവനകള്‍ക്ക് ഇന്നലെ മിക്ക ഇസ്രായിലി മാധ്യമങ്ങളും വലിയ ഊന്നല്‍ നല്‍കി.