തിരുവന്തപുരം– ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.
വ്യാഴായ്ചയായിരുന്നും സംഭവം നടന്നത്. ലോക്കറില്‍ അതീവ സുരക്ഷയോടെയാണ് സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്തിരുന്നത്.
ക്ഷേത്ര കവാട നിര്‍മാണത്തിനായി സംഭാവന ലഭിച്ച സ്വര്‍ണമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് മോഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്യേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group