ത്വാഇഫ് : കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്സീമമായ സഹായസഹകരണം നൽകിയ ആരോഗ്യ പ്രവർത്തകർക്കും
രക്തദാതാക്കൾക്കും ത്വാഇഫ് കെ.എം.സി.സിയുടെ സ്നേഹാദരം.
ആതുര ശുശ്രൂഷ രംഗത്ത് വിശ്രമരഹിതമായി പ്രവർത്തിക്കുകയും കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുകയും ചെയ്ത് സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തായിഫ് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ നഴ്സുമാരായ കൊച്ചുറാണി മാത്യു, നഫീസ അബ്ദുൽ ജലീൽ, കിംഗ് ഫൈസൽ ഹോസ്പിറ്റലിലെ സുമിപ്രസന്ന സുകുമാരൻ എന്നിവർക്കാണ് സ്നേഹാദരം നൽകിയത്.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തിയ കെ.എം.സി.സി അംഗങ്ങൾക്ക് ഹോസ്പിറ്റൽ അധികൃതർ നൽകിയ സർട്ടിഫിക്കറ്റും സാമൂഹ്യ സുരക്ഷാപദ്ധതി കോഡിനേറ്റർമാർക്കുള്ള അംഗീകാര പത്രവും ചടങ്ങിൽ വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് സാലിഹ് നാലകത്ത് അധ്യക്ഷത വഹിച്ചു. ഫൈസൽ മാലിക് എ.ആർ നഗർ ഉദ്ബോധനം നടത്തി. ഹമീദ് പെരുവള്ളൂർ, സുനീർ ആനമങ്ങാട്, ഖാസിം ഇരുമ്പുഴി, അബ്ദുറഹ്മാൻ അൽ ഖുറുമ, അബ്ദുറഹ്മാൻ വടക്കഞ്ചേരി ആശംസകൾ നേർന്നു.
കൊച്ചുറാണി മാത്യുവും നഫീസ അബ്ദുൽ ജലീലും ആദരവിന് നന്ദി പ്രകാശിപ്പിച്ചു. സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി 2025ൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത അൽ ഖുർമ ഏരിയ കമ്മിറ്റിക്കുള്ള അംഗീകാരപത്രം ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ മുസ്ലിയാർക്ക് കൈമാറി.
രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോൽഘാടനം ചെയർമാൻ അബ്ദുൽ ജലീൽ തോട്ടോളി നിർവ്വഹിച്ചു.
സെൻട്രൽ,ഏരിയാ തല നേതാക്കളായ , മുഹമ്മദ് ഷാ തങ്ങൾ, സലാം പുല്ലാളൂർ, സലാം മുള്ളമ്പാറ, മുഹമ്മദാലി തെങ്കര ഷിഹാബ് കൊളപ്പുറം റഷീദ് ഹിബ, അലി ഒറ്റപ്പാലം,യാസർകാരക്കുന്ന്, ജലീൽ കട്ടിലശ്ശേരി, അഭിലാഷ്, അലിയാര്‍ കോതമംഗലം, , നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട് സ്വാഗതവും സെക്രട്ടറി അബ്ബാസ് രാമപുരം നന്ദിയും പറഞ്ഞു.