Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    • വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    • ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Football

    രണ്ടും കൽപ്പിച്ച് ബാഴ്‌സ; ചാമ്പ്യൻസ് ലീഗിൽ ഇന്ന് പൊടിപാറും

    ആദ്യപാദത്തിൽ ബാഴ്‌സയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച ലമീൻ യമാലിനെ തളക്കുക എന്നത് ശ്രമകരമാവും എന്ന് ഇന്റർ മാനേജർ ഫിലിപ്പോ ഇൻസാഗി വ്യക്തമാക്കിയിട്ടുണ്ട്.
    Sports DeskBy Sports Desk06/05/2025 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ഇന്റർ മിലാനും ബാഴ്‌സലോണയും ഇന്ന് കൊമ്പുകോർക്കുന്നു. സൗദി സമയം രാത്രി പത്ത് മണി മുതൽ (ഇന്ത്യൻ സമയം അർധരാത്രി 12.30) മിലാനിലെ ഗിസെപ്പെ മേസ സ്റ്റേഡിയത്തിലാണ് മത്സരം. ബാഴ്‌സലോണയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ ഇന്നത്തെ ജേതാക്കൾ ഫൈനലിലേക്ക് മുന്നേറും. നാളെ പാരിസ് സെന്റ് ജർമനും ആഴ്‌സലനും തമ്മിലാണ് മറ്റൊരു സെമിഫൈനൽ. എവേ ഗ്രൗണ്ടിൽ ആദ്യപാദം ഒരു ഗോളിന് ജയിച്ച പി.എസ്.ജി വർധിതവീര്യത്തോടെയാണ് ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്.

    ഹാൻസി ഫ്‌ളിക്കിനു കീഴിൽ മിന്നും കുതിപ്പ് നടത്തുന്ന ബാഴ്‌സലോണയുടെ ഗോൾവലയിൽ അവരുടെ തട്ടകത്തിൽ ചെന്ന് മൂന്നു ഗോൾ നിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്റർ ഇന്ന് സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങുന്നത്. ബാഴ്‌സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ രണ്ടു ഗോൾ ലീഡ് വഴങ്ങിയ ശേഷമാണ് ബാഴ്‌സ കളിയിലേക്ക് തിരിച്ചുവന്നത്. ഹൈലൈൻ ഡിഫൻസ് ഉപയോഗിച്ചുള്ള ഫ്‌ളിക്കിന്റെ ആക്രമണതന്ത്രങ്ങളുടെ ദൗർബല്യങ്ങൾ ഇന്റർ തുറന്നുകാട്ടിയ മത്സരം കൂടിയായിരുന്നു അത്. ലമീൻ യമാൽ, റഫിഞ്ഞ എന്നീ യുവതാരങ്ങളുടെ മികവിലായിരുന്നു ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    🚨 Hansi Flick's squad for #InterBarça in the @ChampionsLeague semifinals! pic.twitter.com/ASBjEZyycV

    — FC Barcelona (@FCBarcelona) May 5, 2025

    പ്രതിരോധത്തിൽ കരുത്തരായ ഇന്റർ മിലാനെതിരെ അവരുടെ തട്ടകത്തിൽ ഫ്‌ളിക്കിനും കുട്ടികൾക്കും ഇന്ന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ആദ്യപാദത്തിൽ ഇന്റർ കാണിച്ച തീവ്രതയും പ്രത്യാക്രമണവും ഇന്ന് വർധിത വീര്യത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ററിനെതിരെ ആറു തവണ ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങൾ കളിച്ച ബാഴ്‌സയ്ക്ക് ഒരിക്കൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മറ്റ് ഇറ്റാലിയൻ ടീമുകൾക്കെതിരെയും കാറ്റലൻമാരുടെ റെക്കോർഡ് അത്ര മികച്ചതല്ല.

    പരിക്കു കാരണം ആദ്യപാദം നഷ്ടമായ റോബർട്ട് ലെവൻഡവ്‌സ്‌കി ടീമിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. പരിക്കേറ്റ വലതു വിങ്ബാക്ക് യൂൾസ് കുണ്ടേ മിലാനിലേക്ക് യാത്ര ചെയ്തിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള അലയാന്ദ്രോ ബാൾദെയും ടീമിനൊപ്പമില്ല.

    ആദ്യപാദത്തിൽ ബാഴ്‌സയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച ലമീൻ യമാലിനെ തളക്കുക എന്നത് ശ്രമകരമാവും എന്ന് ഇന്റർ മാനേജർ ഫിലിപ്പോ ഇൻസാഗി വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയിൽ നടന്ന മത്സരത്തിൽ യമാലിനെ നിയന്ത്രിക്കാൻ മൂന്ന് കളിക്കാരെ നിയോഗിച്ചിട്ടും ഫലം കണ്ടില്ല എന്ന് ഇൻസാഗി പറഞ്ഞു.

    Inzaghi: "It will be an exciting match. We will need a big performance"#ForzaInter #UCL #InterBarcelona

    — Inter ⭐⭐ (@Inter_en) May 5, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona inter milan UCL
    Latest News
    കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025
    വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    25/06/2025
    വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    25/06/2025
    ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനം
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version