ന്യൂഡല്‍ഹി– പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സജ്ജീവ് ഖന്നയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍. പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള യോഗത്തിനായാണ് ഇരുവരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. നിലവില്‍ സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി മെയ് 23നാണ് അവസാനിക്കുന്നത്. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സംഘമാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുക. 2 വര്‍ഷമാണ് സി.ബി.ഐ ഡയറക്ടറുടെ കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group