പത്തനംതിട്ട– മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് നീറ്റ് ടെസ്റ്റ്) എഴുതാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയ സംഭവത്തില്‍ നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഹാള്‍ട്ടിക്കറ്റ് വ്യാജമാണെന്ന് അറിയില്ലെന്നും അക്ഷയ സെന്റര്‍ ജീവനക്കാരിയാണ് നല്‍കിയതെന്നുമുള്ള വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചെയ്തപ്പോഴാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ അക്ഷയയില്‍ വിദ്യാര്‍ഥിയുടെ മാതാവ് വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാരിയാ ഗ്രീഷ്മ അപേക്ഷിക്കാന്‍ മറന്നു. പിന്നീട് ഹാള്‍ടിക്കറ്റിനായി മാതാവ് എത്തിയപ്പോള്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു. 140 കിലോമീറ്റര്‍ ദൂരത്തുള്ള പരീക്ഷ കേന്ദ്രത്തില്‍ ഇവര്‍ പോകില്ലെന്നായിരുന്നു ധാരണയെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. പരീക്ഷ എഴുതുന്നതിനിടെ ഹാള്‍ടിക്കറ്റില്‍ കൃത്രിമം കണ്ടതിനെ തുടര്‍ന്ന് കോഡിനേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിദ്യാര്‍ഥിയെ കസ്റ്റടിയിലെടുത്തിരുന്നു.
പരീക്ഷാ സെന്ററിലും റോൾ നമ്പറിലും സംശയത്തിനിട നല്‍കിയെങ്കിലും ക്ലറിക്കല്‍ പിഴവായിരിക്കുമെന്ന് കരുതിയാണ് വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. അതിനോടൊപ്പം തന്നെ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് അന്യേഷണവും നടന്നു. ഹോള്‍ടിക്കറ്റിലെ റോള്‍ നമ്പറില്‍ മറ്റൊരു വിദ്യാര്‍ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ മഹേഷിന്റെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിയെ പരീക്ഷ എഴുതുന്നത് തടഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.