ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി വന്‍ ലഹരി ഗുളിക ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ 15,86,118 ലഹരി ഗുളികകള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി.
പരിശീലനം സിദ്ധിച്ച പോലീസ് നായ്ക്കളെയും സുരക്ഷാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്‍സുലേറ്റിംഗ് പാനല്‍ ലോഡിനകത്ത് ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
ജനറല്‍ ഡയക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളുമായി സഹകരിച്ച് മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group