ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷറുമായ നിസാര്‍ തളങ്കരയുടെ മാതാവ് നാട്ടില്‍ അന്തരിച്ചു. കാസര്‍കോട് ഇടക്കാവില്‍ പള്ളിക്കണ്ടം നഫീസത്താണ് (82) മരിച്ചത്.
എം.എസ്.എഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്. മറ്റു മക്കള്‍: ഹസ്സന്‍ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. മൃതദേഹം മാലിക് ദിനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. നിര്യാണത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോഡ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group