ജിദ്ദ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിലും അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പിലും സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും നല്ല അയല്‍പക്ക തത്വങ്ങളെ മാനിക്കാനും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
സൗദി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍, പാക് വിദേശ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ, പാക് യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വര്‍ധിച്ചതില്‍ ലോകം ആശങ്കയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group